SignIn
Kerala Kaumudi Online
Saturday, 25 April 2026 2.52 AM IST

ഗ്യാസ് സിലിണ്ടർ നൽകിയാൽ മൂന്നാറിലേയ്ക്ക് ഫ്രീ ട്രിപ്പും റിസോർട്ടിൽ താമസവും; ഓഫറുമായി ഹോട്ടൽ

Increase Font Size Decrease Font Size Print Page
munnar

കൊച്ചി: ഒരു പാചകവാതക സിലിണ്ടർ നൽകിയാൽ മൂന്നാറിലെ റിസോർട്ടിൽ കുടുംബസമേതം താമസിക്കാൻ അവസരം. ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ സാഗർ ആണ് ഓഫർ മുന്നോട്ടുവച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറാണ് നൽകേണ്ടത്. മൂന്നാർ പീക്ക് പാരഡൈസ് റിസോർട്ടിലാണ് താമസിക്കാൻ അവസരം. സിലിണ്ടർ വിലയ്ക്ക് പുറമെ 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാതഭക്ഷണവും സൗജന്യമായി നൽകും.

സാഗർ ഹോട്ടലുടമ എ പി സഫീറിന്റെ ഉടമസ്ഥതയിലുള്ളതാണ് മൂന്നാർ പീക്ക് പാരഡൈസ് റിസോർട്ട്. സിലിണ്ടർ ക്ഷാമം നേരിട്ടപ്പോൾ ഒരാഴ്‌ച ഹോട്ടൽ അടച്ചിട്ടുവെന്നും വേറെ വഴിയില്ലാതെ വന്നപ്പോഴാണ് ഓഫർ പ്രഖ്യാപിച്ചതെന്നും എ പി സഫീർ പറഞ്ഞു. വിറകിലാണ് ഇപ്പോൾ പാചകം. നേരത്തെ വിറകിന് കിലോയ്ക്ക് നാലുരൂപയായിരുന്നത് ഇപ്പോൾ 20 രൂപയായി.

മാത്രമല്ല, വിറകടുപ്പ് ഉപയോഗിക്കാനുള്ള സജ്ജീകരണം ഹോട്ടലിലെ അടുക്കളയിലില്ല. ഹോട്ടൽ ഗ്യാസ് കൊണ്ടുതന്നാൽ മൂന്നാറിലേയ്ക്ക് ഒരു ദിവസത്തെ ട്രിപ്പാണ് ഓഫർ ചെയ്യുന്നത്. വീട്ടിലെ ഗ്യാസ് മതിയോയെന്ന് ചോദിച്ച് പലരും വിളിക്കുന്നുണ്ട്. കുറച്ച് തൊഴിലാളികൾ തിരഞ്ഞെടുപ്പ് കാരണം നാട്ടിലേയ്ക്ക് മടങ്ങി. ബാക്കിയുള്ളവരും പോകാതിരിക്കാനാണ് ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത്. ഗ്യാസ് സപ്ളൈ തുടങ്ങുന്നതുവരെ ഓഫറുണ്ടാകുമെന്നും എ പി സഫീർ വ്യക്തമാക്കി.

TAGS: MUNNAR, GAS CYLINDER, OFFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.