തിരുവനന്തപുരം: ലൈഫ് മിഷൻ അപേക്ഷാ പരിശോധന സംബന്ധിച്ച തർക്കം തുടരുന്നതിനിടെ പുതിയ അപേക്ഷകളുടെ പരിശോധന ഈമാസം പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. അപേക്ഷകളിൽ 64 ശതമാനത്തിന്റെ ഫീൽഡുതല പരിശോധന പൂർത്തിയാക്കി. തദ്ദേശ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ തദ്ദേശസ്ഥാപനങ്ങൾ ഫെബ്രുവരി 28ന് മുമ്പ് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപേക്ഷകളുടെ പരിശോധനകൾക്ക് തദ്ദേശവകുപ്പ് കൃഷി അസിസ്റ്റന്റുമാരെ നിയോഗിച്ച് ഉത്തരവിറക്കിയത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |