കൊച്ചി: നാടിനെ നടുക്കിയ നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി,ഭഗവൽ സിംഗ്,ലൈല എന്നിവർക്കു നേരെ എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പരിസരത്ത് കൂക്കിവിളിയും ആക്രോശവും പ്രതിഷേധവും അരങ്ങേറി.ഇന്നലെ രാവിലെ 10നാണ് മൂവരെയും കോടതിയിലെത്തിച്ചത്.പ്രതികളെ എത്തിച്ചിട്ടുണ്ടെന്ന വിവരം പരന്നതോടെ സമീപപ്രദേശങ്ങളിൽ നിന്നെല്ലാം ആളുകൾ കോടതി പരിസരത്തേക്കെത്തി.ഇതോടെ കൂടുതൽ പൊലീസെത്തി.
ഉച്ചയ്ക്ക് 12ന് നടപടികൾ പൂർത്തിയാക്കി 12.10ന് പ്രതികളെ പുറത്തേക്ക് എത്തിച്ചതോടെ കാഴ്ചക്കാരുടെയും കാമറകളുടെയും തിക്കും തിരക്കുമായി.മൂവരെയും വാഹനത്തിലേക്ക് കയറ്റാൻ പൊലീസ് നന്നേ പണിപ്പെട്ടു.ഇതിനിടെയാണ് ഓടിക്കൂടിയവരിൽ ചിലർ മുഖം കാണിക്കെടീ,എന്നാക്രോശിച്ചും അസഭ്യം പറഞ്ഞും ലൈലയിരുന്ന ഭാഗത്തേക്ക് തിരിഞ്ഞത്.ഭഗവൽ സിംഗിനെയും ഷാഫിയെയും കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ കാക്കനാട് വനിതാ ജയിലിലേക്കും മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |