SignIn
Kerala Kaumudi Online
Saturday, 27 April 2024 1.01 PM IST

നാരായണ ഗുരുകുലം ശതാബ്‌ദി; ഒരു വർഷം നീളുന്ന ആഘോഷം

ഡിസംബർ 23ന് ഉദ്ഘാടനം

വർക്കല : ശ്രീനാരാണ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ പ്രമുഖ ശിഷ്യനായ നടരാജഗുരു 1923ൽ ആരംഭിച്ച നാരായണ ഗുരുകുല പ്രസ്ഥാനം ശതാബ്ദിയിലേക്ക്.

2023 നാരായണ ഗുരുകുലത്തിന്റെ ശതാബ്ദി വർഷമാണ്. വർഷം മുഴുവൻ നീളുന്ന പരിപാടികളോടെ ശതാബ്ദി ആഘോഷിക്കും. ഡിസംബർ 23 ന് ഇക്കൊല്ലത്തെ ഗുരുകുല കൺവെൻഷനോടനുബന്ധിച്ച് ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടക്കും.

കേരളത്തിനകത്തും പുറത്തും നടത്തുന്ന പഠന സംഗമങ്ങളാണ് പരിപാടികളിൽ പ്രധാനം. പ്രാദേശിക തലത്തിൽ ഗുരുകുല സ്റ്റഡി സർക്കിളുകൾ രൂപീകരിച്ച് സ്ഥിരമായ പഠനത്തിനും സൗകര്യമൊരുക്കും. ജില്ലാ തലത്തിലും കോളേജുകളിലും സെമിനാറുകൾ സംഘടിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലും സ്‌മരണിക ഗ്രന്ഥങ്ങളും നാരാജഗുരുവിനെയും ഗുരുകുലത്തെയും സംബന്ധിക്കുന്ന പുസ്തകങ്ങളും പ്രസിദ്ധീകരിക്കും. 2023 ഡിസംബറിലെ ഗുരുകുല കൺവെൻഷനോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സമാപിക്കും.

പ്രാദേശിക തലത്തിൽ സ്റ്റഡി സർക്കിളുകളും ചർച്ചാ വേദികളും സംഘടിപ്പിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ 0470-2602398, 9037755310 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഗുരുകുലത്തിൽ നിന്ന് അറിയിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARAYANA GURURUKULAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.