പത്തനംതിട്ട: നവീൻബാബു വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് യാത്രഅയപ്പ് ചടങ്ങ് നടത്തിയ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയനെതിരെ അന്വേഷണം വേണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹൻ.
കഴിഞ്ഞ 14ന് രാവിലെയാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. കളക്ടർക്കും നവീനിനും അതായിരുന്നു സൗകര്യം. പി.പി. ദിവ്യക്ക് വേണ്ടിയാണ് ഉച്ചയ്ക്ക് ശേഷമാക്കിയത്. ക്ഷണിക്കാത്ത യോഗത്തിലേക്ക് ദിവ്യയെ ഫോൺചെയ്ത് വിളിച്ചുവരുത്തിയത് കളക്ടറാണ്. ഇതിനുപിന്നിൽ ഗൂഢലക്ഷ്യമുണ്ട്. മനപ്പൂർവം ആക്ഷേപിക്കാൻ വേണ്ടിയാണ് യോഗം വിളിച്ചത്. നവീനെ മരണത്തിലേക്ക് തള്ളിവിട്ടവരെയെല്ലാം പുറത്തുകൊണ്ടുവരണം. ദിവ്യയ്ക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ശക്തമായ നടപടിയെടുത്തില്ലെങ്കിൽ കുടുംബം നിയമമാർഗം തേടും. സി.പി.എം ജില്ലാ കമ്മിറ്റികൾ എല്ലാം ഒരുപോലെയാണ്. കണ്ണൂർ ജില്ലാകമ്മിറ്റിക്ക് ദിവ്യയോട് അനുഭാവം ഉണ്ടാകാനിടയില്ലെന്നും മോഹൻ പറഞ്ഞു.
അതേസമയം, മോഹന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്നാണ് പാർട്ടി നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |