
കൊച്ചി: പണത്തിനായി പാക്‌ചാരസംഘടനയ്‌ക്ക് വിവരങ്ങൾ ചോർത്തിനൽകിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആഗ്രാ സ്വദേശി ആദർശ് കുമാറാണ് അറസ്റ്റിലായത്. കൊച്ചിയിലെ തെക്കൻമേഖലാ നാവിക ആസ്ഥാനത്താണ് ഇയാൾ ജോലി ചെയ്‌തിരുന്നത്. ഇവിടുത്തെ തന്ത്രപ്രാധനമായ സ്ഥലങ്ങൾ, യുദ്ധക്കപ്പലുകൾ തുടങ്ങിയവയുടെ ചിത്രങ്ങളടക്കമുള്ള സുപ്രധാന വിവരങ്ങൾ ഐഎസ്ഐയ്‌ക്ക് കൈമാറിയെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. ഇയാളുടെ ഫോൺ ഉൾപ്പടെയുള്ളവയിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും. ജോലി ചെയ്‌തിരുന്ന മറ്റിടങ്ങളിൽ ഇയാൾ സമാനരീതിയിൽ ചാരപ്രവർത്തികൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |