തിരുവനന്തപുരം: മേജർ ജനറൽ അലോക് ബെരി എൻ.സി.സി കേരളാ- ലക്ഷദ്വീപ് മേഖല അഡിഷണൽ ഡയറക്ടർ ജനറലായി തിരുവനന്തപുരം എൻ.സി.സി ആസ്ഥാനത്ത് ചുമതയേറ്റു. നാഗ്പൂരിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയുടെ കമാൻഡന്റ് ആയിരുന്നു. പൂനെയിൽ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1987ൽ കരസേനയുടെ ഭാഗമായ ആർട്ടിലിറി റജിമെന്റിൽ കമ്മിഷൻ ചെയ്തു. വിവിധ പരിശീലന കേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലും സേവനമനുഷ്ഠിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |