തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാത്ത മണ്ണിൽ നിന്നും ഇന്ത്യയെ വികസനത്തിന്റെ തേരോട്ടത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. നെഹ്റുവിന്റെ 132ാം ജന്മദിനത്തോട് അനുബന്ധിച്ച് 'ജവഹർലാൽ നെഹ്റു;ദർശനവും സമകാലിക പ്രസക്തിയും' എന്ന വിഷയത്തിൽ കെ.പി.സി.സി സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയന്റെ മനസിൽ നിന്നും ആർക്കും മായ്ക്കാൻ കഴിയാത്ത യുഗപുരുഷനാണ് നെഹ്റു. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ നമ്മുടെ നാട് നിരക്ഷരരുടെയും വിവസ്ത്രന്റെയും പട്ടിണിക്കാരുടെയുമായിരുന്നു. അവിടെനിന്ന് ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളിലേക്കും വികസന പാന്ഥാവിലേക്കും ഇന്ത്യയെ വളർത്തിയെടുത്തതിൽ നെഹ്റുവിന്റെ സംഭാവനയും ലക്ഷ്യബോധവും വിസ്മരിക്കാൻ കഴിയാത്തതാണെന്നും സുധാകരൻ പറഞ്ഞു.
മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ്,പ്രൊഫ. എസ്.അച്യുത്ശങ്കർ,കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ട്രഷറർ പ്രതാപ ചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ജി.സുബോധൻ, മരിയാപുരം ശ്രീകുമാർ,എംഎം നസീർ,എംജെ ജോബ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |