തിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ പതിനാലാമത്തെ ഷോറൂം കോട്ടയം മുണ്ടക്കയത്ത് പുത്തൻ ചന്തയിൽ 23 മുതൽ പ്രവർത്തനം ആരംഭിക്കും.ടൈൽസിന്റെ റീട്ടെയിൽ ആൻഡ് ഹോൾസെയിൽ ഷോറൂമാണ്.ബിൽഡേഴ്സിനും ചെറുകിട കച്ചവടക്കാർക്കും ഏറ്റവും കുറഞ്ഞ വിലയ്ക്ക് ടൈൽസ് വിതരണം ചെയ്യും.ഉപഭോക്താക്കൾക്ക് ഹോൾസെയിൽ വിലയ്ക്ക് തന്നെ കമ്പനി ടൈൽസും ഗ്രാനൈറ്റും വളരെ വിലക്കുറവിൽ വാങ്ങാം.23ന് വൈകിട്ട് 4ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്.പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഭദ്രദീപം തെളിക്കും.ചെറുകിടകച്ചവടക്കാർക്ക് ലഭിക്കുന്ന വിലക്കുറവിൽ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഇവിടെ നിന്ന് ടൈൽസ് വാങ്ങാമെന്ന് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |