കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലും ഐസിസ് റിക്രൂട്ട്മെന്റിന് ശ്രമിച്ചെന്ന കേസിൽ കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസറുദ്ദീൻ, ഷെയ്‌ക്ക് ഹിദായത്തുള്ള എന്നിവർ കുറ്റക്കാരാണെന്ന് കലൂർ എൻ.ഐ.എ കോടതി കണ്ടെത്തി.തിങ്കളാഴ്ച ശിക്ഷ വിധിക്കും.2019ൽ ഇവർ ഐസിസിൽ ആളെ ചേർക്കാൻ സാമൂഹ്യമാദ്ധ്യമത്തിലൂടെ ആഹ്വാനം ചെയ്തെന്നും യുവാക്കളെ പരിശീലിപ്പിച്ചെന്നുമാണ് എൻ.ഐ.എ കുറ്റപത്രം.തീവ്രവാദ സംഘടനയിൽ അംഗമായിരിക്കുക,തീവ്രവാദ സംഘടനയെ പിന്തുണയ്‌ക്കുക,ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.തമിഴ്നാട്ടിലെ സ്ഫോടനക്കേസിലും ഇവർ പ്രതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |