തിരുവനന്തപുരം: കേന്ദ്രസർവകലാശാലയായ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സർവീസിലെ അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടി നിയമഭേദഗതിയിലൂടെ പിൻവലിച്ച് സർക്കാർ. നിയമനിർമ്മാണ ബിൽ ഇന്നലെ നിയമസഭ പാസാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദുവാണ് ബിൽ അവതരിപ്പിച്ചത്. സ്വന്തം ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന നുവാൻസിൽ പ്രത്യേകമായ സേവന വേതന വ്യവസ്ഥകളാണുള്ളത്. അതിനാൽ പി.എസ്.സി നിയമനം ലഭിച്ചവർക്ക് മറ്റ് സർവകലാശാലകളിലെ ജീവനക്കാർക്ക് ലഭിക്കുന്ന തരത്തിൽ പി.എഫ്, ഇൻഷ്വറൻസ്, ആരോഗ്യപരിരക്ഷ, പെൻഷൻ എന്നിവ ലഭിക്കുന്നില്ല. ഇതേത്തുടർന്നാണ് പി.എസ്.സി നിയമനം അനുവദിച്ച നടപടി പിൻവലിച്ച്, പി.എസ്.സി നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നത്. നിലവിൽ നിയമനം ലഭിച്ചവരെ മറ്റ് സർവകലാശാലകളിൽ പുനർവിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |