ചേർപ്പ്: പ്രസവ വേദനയുമായി ആശുപത്രിയിലെത്തിയ 23കാരിക്ക് ആംബുലൻസിൽ സുഖ പ്രസവം. ചേർപ്പ് സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രസവേദനയുമായെത്തിയ അമ്മാടം സ്വദേശി ആലിയയാണ് (23) തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
തൃശൂർ മെഡിക്കൽ കോളേജിലാണ് ആലിയ പ്രസവ സംബന്ധമായ ചികിത്സ നടത്തിയത്. കഴിഞ്ഞദിവസം അസ്വസ്ഥത തോന്നിയ ആലിയ വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ ചേർപ്പ് സർക്കാർ ആശുപത്രിയിലേക്ക് ഓട്ടോയിൽ ഒറ്റയ്‌ക്കെത്തുകയായിരുന്നു. പ്രസവിക്കാൻ സമയം അടുത്തെന്ന് മനസിലാക്കിയ ഡോക്ടർ ഇവരോട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചു. ആംബുലൻസിൽ പോകുന്നതിനിടെ ആലിയ പ്രസവിക്കുമെന്ന് മനസിലാക്കിയ ചേർപ്പ് സർക്കാർ ആശുപത്രിയിലെ നഴ്‌സ് കൃപ വാഹനം തൃശൂർ കോർപ്പറേഷൻ ജനറൽ ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരന്നു.
പുരുഷ നഴ്‌സ് സിജിൻ പി. ലാസർ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ആശുപത്രിയിൽ നിന്ന് ഡോക്ടറും നഴ്‌സുമാരും എത്തുകയും ചെയ്തു. അവർ ആംബുലൻസിലെത്തുന്നതിന് മുമ്പേ യുവതി പ്രസവിച്ചു. തുടർന്ന് യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |