
പാലക്കാട്: കാർ കത്തി ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് നാലുമണിക്ക് പാലക്കാട് ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റ് പരിസരത്താണ് കാർ കത്തിയത്. കാറിനകത്ത് ഉണ്ടായിരുന്നയാളാണ് മരിച്ചത്. അതുവഴി പോയ യാത്രികനാണ് കാർ കത്തുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. കാർ പൂർണമായി കത്തിനശിച്ചു.
കാറിനകത്ത് ആരാണ് ഉണ്ടായിരുന്നതെന്നത് വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. കാറുടമ പമ്പിലെത്തി പെട്രോൾ വാങ്ങിയിരുന്നുവെന്ന വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |