കൊച്ചി: 2016 ജനുവരിക്ക് ശേഷം വിരമിച്ച എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ 2019 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള പുതുക്കിയ പെൻഷൻ കുടിശിക ഒരാഴ്ചയ്ക്കകം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. വിരമിച്ച അദ്ധ്യാപകരുടെ ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വീഴ്ചയുണ്ടായാൽ 6.5 ശതമാനം പലിശ നൽകണം. അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണം. ഏഴാം ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ മൂന്നാഴ്ചയ്ക്കകം സർക്കാർ സത്യവാങ്മൂലവും നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലവും നൽകണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |