തിരു: മുൻമന്ത്രിയും സി.പി.ഐ നേതാവുമായ പി. തിലോത്തമനെ വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗ ബാധയെത്തുടർന്ന് കുറച്ചു ദിവസങ്ങളായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരത്ത് ശ്രീചിത്രാ മെഡിക്കൽ സെന്ററിലും തിലോത്തമൻ ചികിത്സയിലായിരുന്നു. കുടുംബാംഗങ്ങളും കൃഷിമന്ത്രി പി പ്രസാദും തിലോത്തമനൊപ്പം ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |