SignIn
Kerala Kaumudi Online
Thursday, 19 February 2026 4.04 AM IST

പൊലീസിനെതിരെ ബോംബെറിഞ്ഞക്കേസ്:  രണ്ടാമത്തെ പ്രതിക്കും പരോൾ

Increase Font Size Decrease Font Size Print Page
parole

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെതിരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പട്ട രണ്ടാമത്തെ സി.പി.എം പ്രവർത്തകനും പരോൾ. ഇരുപത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ടി.സി.വി നന്ദകുമാറിനാണ് ആറ് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷ പരിഗണിച്ചാണ്. നേരത്തേ ഇതേ കേസിൽ മൂന്നുതവണ പരോൾ ലഭിച്ച ഡി.വൈ.എഫ്.ഐ.നേതാവും നഗരസഭാ കൗൺസിലറുമായ വി.കെ.നിഷാദ് കഴിഞ്ഞ ദിവസം ചട്ടം ലംഘിച്ച് സി.പി.എം പ്രകടനത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012 ആഗസ്റ്റ് ഒന്നിന് പയ്യന്നൂർ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞക്കേസിലാണ് വി.കെ.നിഷാദ്,ടി.സി.വി.നന്ദകുമാർ എന്നിവർക്കെതിരെ തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി ഇരുപത് വർഷം തടവും രണ്ടരലക്ഷം വീതം പിഴയും വിധിച്ചത്.

TAGS: PAROLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY