SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.27 PM IST

ക്ഷേമപെൻഷൻ വിതരണം 25 മുതൽ

Increase Font Size Decrease Font Size Print Page
pension-atal

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 2,000രൂപ വീതം 62 ലക്ഷം പേർക്ക് ലഭിക്കും. ഇതിനായി 1,050കോടി അനുവദിച്ചു. 26.62ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് നേരിട്ട് വീട്ടിലെത്തിച്ചുമാണ് വിതരണം. പെൻഷൻ വാങ്ങുന്നവരിൽ 8.46ലക്ഷം പേർക്ക് കേന്ദ്രവിഹിതത്തിന് അർഹതയുണ്ട്. എന്നാൽ അത് കിട്ടിയിട്ടില്ല. അതിനാവശ്യമായ 24.21കോടി രൂപ കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാനം തുക അനുവദിച്ചത്.

TAGS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY