SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.16 AM IST

സഹകരണ പെൻഷൻ 3 ശതമാനം കൂടി വർദ്ധിപ്പിച്ചു

Increase Font Size Decrease Font Size Print Page
pension

തിരുവനന്തപുരം : സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ 3 ശതമാനം വർദ്ധനവ് അനുവദിച്ചു. കഴിഞ്ഞ നവംബറിൽ 2 ശതമാനം വർദ്ധന നൽകിയിരുന്നു. ഇതുവരെ 5 ശതമാനം വർധനവാണ് നൽകിയതെന്ന് മന്ത്രി വി.എൻ .വാസവൻ അറിയിച്ചു.

സഹകരണ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കുന്നതിനും, പുന:ക്രമീകരിക്കുന്നതിനും സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹകരണ പെൻഷൻ ബോർഡ് ഭരണ സമിതിയാണ് പെൻഷൻ വർധിപ്പിക്കാൻ തീരുമാനിച്ചത്. സമിതി റിപ്പോർട്ട് അനുസരിച്ചുള്ള എല്ലാ ധനാഗമ മാർഗ്ഗങ്ങളും നടപ്പിൽ വരുത്തുന്നതിന് പെൻഷൻ ബോർഡ് യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് സഹകരണ പെൻഷൻ വാങ്ങുന്നവരുടെ മെഡിക്കൽ അലവൻസ്, ആശ്വാസ് പെൻഷൻ എന്നിവയിലും സർക്കാർ വർദ്ധന വരുത്തിയിരുന്നു. സഹകരണ പെഷൻകാരുടെ മെഡിക്കൽ അലവൻസ് 500 രൂപയായും, കുടുംബ പെൻഷൻകാരുടേത് 300 രൂപയായുമാണ് വർദ്ധിപ്പിച്ചത്. ആശ്വാസ് പെൻഷൻ 1750 രൂപയായും വർദ്ധിപ്പിച്ചു. .

TAGS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.