കോട്ടയം: പെട്രോളിയം ഉത്പന്നങ്ങളുടെ അമിത വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ നിയമപരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു.
അവശ്യസാധന നിയമത്തിന്റെ മൂന്നാം വകുപ്പു പ്രകാരം പെട്രോളിയം ഉത്പന്നങ്ങൾ ജനങ്ങൾക്ക് ന്യായവിലയ്ക്ക് എത്തിച്ചു കൊടുക്കാൻ കേന്ദ്രസർക്കാരിന് അധികാരവും ഉത്തരവാദിത്വവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |