തിരുവനന്തപുരം: പി.ജി. ഡോക്ടർമാർ ഉന്നയിച്ച പ്രശ്നങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പി.ജി. ഡോക്ടർമാരുടെ സംഘടനാപ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജോലിഭാരം കൂടുന്നുവെന്ന പരാതി പരിഹരിക്കുന്നതിന് പി.ജി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിലുളള പദ്ധതി തയ്യാറാക്കുന്നതാണ്. മെഡിക്കൽ കോളേജുകളിൽ നോൺ കൊവിഡ് ചികിത്സ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ.രാജൻ.എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ജോ.ഡയറക്ടർ ഡോ.തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സാറ വർഗീസ്, പി.ജി. ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |