ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദിന്റെ പോക്കറ്റിലുണ്ടായിരുന്നു 5,000 രൂപ നഷ്ടപ്പെട്ടു. ജില്ലാ അതിർത്തിയായ കൃഷ്ണപുരത്ത് രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുമായിരുന്നു സംഭവം. പണം കവറിലാക്കി പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിരക്കിനിടെ നഷ്ടപ്പെട്ടതാണെന്നും പോക്കറ്റടിച്ചെന്ന പ്രചാരണം തെറ്റാണെന്നും ബാബുപ്രസാദ് പറഞ്ഞു. യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള പോക്കറ്റടി സംഘം കടന്നുകൂടിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |