SignIn
Kerala Kaumudi Online
Saturday, 04 May 2024 10.46 AM IST

ബി.ജെ.പി, ആർ.എസ്.എസ് ബന്ധം: സഭയിൽ കൊമ്പ് കോർത്ത് പിണറായിയും സതീശനും

pinarayi-and-satheeshan

തിരുവനന്തപുരം: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തെക്കുറിച്ചുള്ള സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവേ, ബി.ജെ.പി, ആർ.എസ്.എസ് ബന്ധത്തെച്ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കൊമ്പ് കോർത്തു. ബോംബ് രാഷ്ട്രീയം മറന്നുള്ള ആരോപണ, പ്രത്യാരോപണങ്ങൾക്കൊടുവിൽ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

വാക്പോരിൽ

നിന്ന്:

■പിണറായി : കോൺഗ്രസിനെ എവിടെയും ഏത് നിമിഷത്തിലും ബി.ജെ.പിക്ക് വാരാനാവും. കോൺഗ്രസിനെ കൂട്ടത്തോടെ വാരിയാലും എൽ.ഡി.എഫിനെ വീഴ്ത്താനാവില്ല.

■സതീശൻ: യു.ഡി.എഫ് നിലനിൽക്കുന്നത് എൽ.ഡി.എഫ് ഉള്ളതുകൊണ്ടാണെന്ന മഹത്തായ കണ്ടുപിടുത്തമാണ് മുഖ്യമന്ത്രിയുടേത്. 1977ൽ പിണറായിയെ വിജയിപ്പിക്കണമെന്ന് ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു. അവരുമായി വേദി പങ്കിട്ടു.

■പിണറായി: അന്ധമായ സി.പി.എം വിരോധം വച്ചുകൊണ്ട് ദേശീയ സാഹചര്യം മറക്കുകയാണ് കോൺഗ്രസ്. ത്രിപുരയിലെ കോൺഗ്രസ് നേതാക്കളെ കൂട്ടുപിടിച്ചാണ് ഇടതു സർക്കാരിനെ തകർത്തത്

■സതീശൻ: ത്രിപുരയിലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റ് കോൺഗ്രസാണ് പിടിച്ചെടുത്തത്. ബംഗാളിലെ പാർട്ടി ഓഫീസുകളെല്ലാം ബി.ജെ.പി പിടിച്ചെടുത്തു. ബംഗാളിലും ത്രിപുരയിലും രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ നിങ്ങളുണ്ടോ?

■പിണറായി: കണ്ണൂരിൽ ബോംബ് രാഷ്ട്രീയം തുടങ്ങിയത് കോൺഗ്രസാണ്. ഡി.സി.സി ഓഫീസിൽ ബോംബ് പ്രദർശിപ്പിച്ചു

■സതീശൻ: പിണറായി മുഖ്യമന്ത്രിയായശേഷം നിരവധി കോൺഗ്രസുകാർ കൊല്ലപ്പെട്ടു. കൃപേഷിന്റെയും ശരത് ലാലിന്റെയും ശിരസിൽ മഴുകൊണ്ട് വെട്ടി നിങ്ങൾ കൊലപ്പെടുത്തിയില്ലേ? ഷുഹൈബിനെയും ഷുക്കൂറിനെയും കൊലപ്പെടുത്തിയില്ലേ?

ബോംബ് ഉണ്ടാക്കുന്നതിനിടയിൽ നിങ്ങളുടെ 7 പ്രവർത്തകർ കൊലചെയ്യപ്പെട്ടില്ലേ?

■പിണറായി: കണ്ണൂരിൽ കൂടുതൽ ആക്രമണം നടത്തുന്നത് ആർ.എസ്.എസ്, എസ്.ഡി.പി.ഐ, പോപ്പുലർഫ്രണ്ട് എന്നിവരാണ്. ഇവരെക്കുറിച്ച് എന്തേ കോൺഗ്രസ് ഒന്നും മിണ്ടാത്തത്.

■ സതീശൻ: കോടിയേരിയുടെ വേദിക്ക് സമീപം ബോംബ് പൊട്ടിയിട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ? അതിന് പിന്നിൽ ആർ.എസ്.എസുകാരാണെങ്കിൽ അറസ്റ്റ് ചെയ്യേണ്ടേ?

■പിണറായി: എല്ലാ കേസിലും പ്രതികൾ പിടിയിലായി. ഒരു കേസ് പോലും അട്ടിമറിച്ചില്ല. പൊലീസ് മുഖം നോക്കിയല്ല, നിയമം നോക്കി ഇടപെടുന്നു.

■സതീശൻ: മിക്ക കേസുകളിലും പ്രതികളെ പിടിക്കുന്നില്ല. ചാവക്കാട് നൗഷാദിനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐക്കാരെ അറസ്റ്റ് ചെയ്‌തോ? അഭിമന്യൂ കേസിലെ ഒന്നാം പ്രതി കൊവിഡ് വന്ന് പുറത്തിറങ്ങിയപ്പോഴല്ലേ അറസ്റ്റിലായത്.

2011-16 (യു.ഡി.എഫ് സർക്കാർ)

1760 കൊലപാതകങ്ങൾ

35 രാഷ്ട്രീയ കൊലകൾ

2016-21 (എൽ.ഡി.എഫ് സർക്കാർ)

1516 കൊലപാതകങ്ങൾ

26 രാഷ്ട്രീയകൊലകൾ

2021- ഇതുവരെ

8 രാഷ്ട്രീയ കൊലകൾ

കൊല്ലപ്പെട്ടതിൽ 4 സി.പി.എമ്മുകാർ

പ്രതികൾ- ആർ.എസ്.എസ്- 4, എസ്.ഡി.പി.ഐ-3, കോൺഗ്രസ്-1

(മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI AND SATHEESHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.