തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആകെ ഉണ്ടായിരുന്ന 39,410 ഒഴിവുകളിലേക്കായി 35,160 അപേക്ഷകൾ പരിഗണിച്ചു. ഇന്ന് മുതൽ 26 വരെ പ്രവേശനം നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനം പൂർത്തിയായ ശേഷമുള്ള സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് 29 ന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫറിന് ശേഷം അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ളിമെന്ററി അലോട്ട്മെന്റ് കൂടി നടത്തും.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് മുഖ്യ പരീക്ഷയ്ക്ക് 27 ന് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്രമായ സെന്റർ നമ്പർ 1162, ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂൾ (സെന്റർ 1), കുന്നത്തുകാൽ, തിരുവനന്തപുരം എന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 138259 മുതൽ 138558 വരെയുള്ള ഉദ്യോഗാർത്ഥികൾ ഗവ. എച്ച്.എസ്.എസ്. മാരായമുട്ടം, നെയ്യാറ്റിൻകര (സെന്റർ 1), സെന്റർ നമ്പർ 1163, ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂൾ (സെന്റർ 2), കുന്നത്തുകാൽ എന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 138559 മുതൽ 138858 വരെയുള്ള ഉദ്യോഗാർത്ഥികൾ ഗവ. എച്ച്.എസ്.എസ്. മാരായമുട്ടം, നെയ്യാറ്റിൻകര (സെന്റർ 2) (ഫോൺ 0471 2275257) എന്ന പരീക്ഷാകേന്ദ്രത്തിലും ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |