തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും പ്ളസ് വൺ സീറ്റുകൾ ആദ്യഘട്ടത്തിൽ തന്നെ വർദ്ധിപ്പിച്ചു.
തിരുവനന്തപുരം ഉൾപ്പെടെ ഏഴു ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർദ്ധിപ്പിക്കുമെന്ന് കേരളകൗമുദി ജൂൺ 30ന് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ അദ്ധ്യയന വർഷം താത്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും ഉൾപ്പടെ ആകെ 81 താത്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനവും എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനവും സീറ്റ് വർദ്ധിപ്പിച്ചു. കൂടാതെ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി സീറ്റ് വർദ്ധന അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |