കൊച്ചി:മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ചത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ചെയർമാൻ നിയമനം റദ്ദാക്കി വീണ്ടും ഇന്റർവ്യൂ നടത്തണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാരിന്റെ അപ്പീലിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി.
തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.എസ്. ഗോവിന്ദൻ നായരുടെ ഹർജിയിൽ 2020 നവംബർ 28നാണ് സിംഗിൾ ബെഞ്ച് നിയമനം റദ്ദാക്കിയത്. ചെയർമാൻ സ്ഥാനത്തേക്ക് 23 അപേക്ഷകളിൽ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയിരുന്നു. ഇതിൽ ഹർജിക്കാരനടക്കമുള്ളവരെ ഒഴിവാക്കി എട്ടു പേരെ മാത്രം ഇന്റർവ്യൂവിന് വിളിച്ചത് നിയമവിരുദ്ധമാണെന്ന ഹർജിക്കാരന്റെ വാദം സിംഗിൾബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |