SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

ഹെൽമെറ്റില്ലാത്ത യാത്ര: പെറ്റിയടിച്ചത് 2.55 കോടി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഹെൽമെറ്രില്ലാതെ ഇരുചക്രവാഹനമോടിച്ചതിന് ഒരാഴ്ചയ്ക്കിടെ പിഴയീടാക്കിയത് 2,55,97,600 രൂപ. 'ഹെൽമെറ്റ് ഓൺ-സേഫ് റൈഡ്' എന്ന പേരിൽ സംസ്ഥാനത്താകെ പൊലീസ് നടത്തിയ പരിശോധനയിലാണിത്. 1,19,414 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. 50,969 നിയമലംഘനങ്ങൾ കണ്ടെത്തി. ജനുവരി 11,12 തീയതികളിൽ മാത്രം 11 പേർ ഹെൽമെറ്റില്ലാതെ അപകടത്തിൽപെട്ട് മരിച്ച സാഹചര്യത്തിലാണിത്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജിയുടെ നിർദ്ദേശപ്രകാരം ട്രാഫിക് നോർത്ത്,സൗത്ത് സോൺ എസ്.പിമാരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. നിയമലംഘനങ്ങൾ 974700 1099 എന്ന "ശുഭയാത്ര" വാട്ട്സ്ആപ്പിലൂടെ ട്രാഫിക് ആൻഡ് റോഡ് സേഫ്‌റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കാം.

TAGS: POSTAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY