ആലപ്പുഴ: ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ ആലപ്പുഴയിലും പോസ്റ്റർ പ്രതിഷേധം. ആലപ്പുഴ നൂറനാട് പണയിൽവിലാസം,കുട്ടനാട്ടിലെ മങ്കൊമ്പ് കോട്ടഭാഗം,അമ്പലപ്പുഴ കരുമാടി 693ാം നമ്പർ കിഴക്കേമുറി എന്നീ കരയോഗ ഓഫീസുകൾക്ക് മുന്നിലാണ് ബാനറുകൾ. സ്വന്തം കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെയും എൻ.എസ്.എസിനെയും പിന്നിൽ നിന്ന് കുത്തിയെന്നും സുകുമാരൻനായർ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ബാനർ. എന്നാൽ, കരയോഗമല്ല ബാനൽ സ്ഥാപിച്ചതെന്നും ജി.സുകുമാരൻ നായരോട് എതിർപ്പുള്ളവരാണെന്നും ഭാരവാഹികൾ പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ഗംഗാദത്തൻ നായരുടെ കരയോഗമാണ് കരുമാടി കിഴക്കേമുറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |