തിരുവനന്തപുരം: വേനൽ കടുത്തതോടെ കുതിച്ചുയർന്ന വൈദ്യുതി ഉപഭോഗം തിങ്കളാഴ്ച അല്പം താഴ്ന്നു. വൈദ്യുതി ഉപഭോഗം 5500 മെഗാവാട്ടിന് മേലെ എത്തിയത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, തിങ്കളാഴ്ച പരമാവധി ഡിമാന്റ് 5344 മെഗാവാട്ടായി (104.85 ദശലക്ഷം യൂണിറ്റ്) കുറഞ്ഞു. ജനങ്ങളുടെ സഹകരണമാണ് സഹായിച്ചതെന്നും മഴ വരുന്നതുവരെ ഇത് തുടരണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.
വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി സർക്കാരും ഇന്നലെ സർക്കുലർ പുറപ്പെടുവിച്ചു.
കഠിനമായ ചൂടിനെത്തുടർന്ന് വൈദ്യുതി ഉപയോഗം റെക്കാഡുകളെല്ലാം ഭേദിച്ച് ഉയരുന്നു. ഈ സാഹചര്യത്തിൽ കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |