SignIn
Kerala Kaumudi Online
Saturday, 27 April 2024 9.58 AM IST

ചെറുനാരങ്ങ കിലോയ്ക്ക് ₹ 220 തക്കാളി 73,​ ഏത്തൻ 75

price-hike

തിരുവനന്തപുരം: ചെറുനാരങ്ങയ്ക്ക് ഇപ്പോൾ ചെറുതല്ല വില! രണ്ടാഴ്ച മുമ്പ് പൊതുവിപണിയിൽ കിലോയ്ക്ക് 40 രൂപയായിരുന്നത് കുതിച്ചുകയറി എത്തിയത് 210 -220 രൂപയിൽ. ഒരു ചെറുനാരങ്ങയ്ക്ക് പലയിടങ്ങളിലും ഈടാക്കുന്നത് 10-13 രൂപ. അല്പം ആശ്വാസ വില ഹോർട്ടികോർപ്പിൽ. കിലോയ്ക്ക് 180 രൂപ. ചൂടുകാലമായതോടെ വിളവ് കുറഞ്ഞതും ഡിമാന്റ് കൂടിയതുമാണ് വില വർദ്ധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

തക്കാളി, ഏത്തൻപഴം, കാരറ്റ് വിലയും മേല്പോട്ടാണ്. കിലോയ്‌ക്ക് 32 -35 രൂപാ വരെയായിരുന്ന ഏത്തൻപഴത്തിന് ഇപ്പോൾ പൊതുവിപണിയിൽ 75-85 രൂപ. നാടൻ ഇനത്തിന് ഇതിൽ കൂടുതലുണ്ട്. ഹോർട്ടികോർപ്പിൽ 70 രൂപ. രണ്ടാഴ്ച മുൻപുവരെ കിലോയ്ക്ക് 30 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ 73 രൂപ. ഹോർട്ടികോർപ്പിൽ 69 രൂപ. 30 രൂപയായിരുന്ന കാരറ്റ് വില കിലോയ്ക്ക് 60ന് മുകളിലായി. സവാള, ചെറിയ ഉള്ളി എന്നിവയ്‌ക്ക് വില കുറഞ്ഞിട്ടുണ്ട്.

 കോഴിത്തീറ്റയ്‌ക്ക്

വില കൂടി, ഇറച്ചിക്കും

കോഴിത്തീറ്റ വില ലോക്ക്ഡൗണിന് മുമ്പ് ചാക്കൊന്നിന് 1500 രൂപയായിരുന്നത് പടിപടിയായി ഉയർന്ന് 2500ലെത്തിയതോടെ കോഴിയിറച്ചിക്കും വില കൂടി. കഴിഞ്ഞമാസം തീറ്റയ്‌ക്ക് ഒറ്റയടിക്ക് കൂടിയത് 300 രൂപ. കോഴിയിറച്ചി വില 140-155 രൂപ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRICE HIKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.