തിരുവനന്തപുരം: സംസ്ഥാനത്തെ 1653 പ്രൈമറി അദ്ധ്യാപകർക്ക് പ്രധാനാദ്ധ്യാപകരായി താൽക്കാലിക പ്രൊമോഷൻ നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഈ പ്രൊമോഷനുകൾ നൽകുമ്പോൾ ഒഴിവ് വരുന്ന തസ്തികകളിൽ പി.എസ്.സി വഴി പുതിയ നിയമനം നടത്താനാവും. ഇതിൽ 540 തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ ശേഷിക്കുന്ന ഒഴിവുകളും റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വ്യവസ്ഥകൾക്ക് വിധേയമായി സീനിയോറിറ്റി അടിസ്ഥാനമാക്കി താത്കാലിക പ്രധാനാദ്ധ്യാപക പ്രൊമോഷൻ നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയും ,അദ്ധ്യാപകർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാലിത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. തുടർന്ന് സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി സ്റ്റേ നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |