തിരുവനന്തപുരം:വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകളിൽ വിദഗ്ദ്ധ അംഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന സമഗ്ര പരിപാടിയുടെ ഭാഗമായാണിതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
26 പൊതുമേഖലാ സ്ഥാപനങ്ങളിൽ 34 ഡയറക്ടർമാരെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി.
കെ.എം.എം.എൽ, കെൽ, ടെൽക്, കെ.എസ്.ഐ. ഇ, കെ.എസ്.ഡി.പി എന്നിവിടങ്ങളിൽ ഒന്നിലധികം വിഷയ വിദഗ്ദ്ധരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. ഇൻകം ടാക്സ് വകുപ്പ് മുൻ ഡയറക്ടർ ജനറൽ പി.കെ.വിജയകുമാർ (കെ.എം.എൽ.എൽ), മുംബയ് രത്നഗിരി റിഫൈനറി മുൻ ജനറൽ മാനേജർ വി. വേണുഗോപാലക്കുറുപ്പ് (കെ.എം.എൽ.എൽ), ബാംഗ്ളൂർ റിഫൈനറി മുൻ ഡയറക്ടർ എം.വിനയകുമാർ (കെ.എം.എം.എൽ), നബാർഡ് ഫിൻ സർവ്വീസ് മുൻ എം ഡി ഡോ.ബി.എസ്.സുരൻ (കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ), ബി.പി.സി.എൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി.മുരളീ മാധവൻ (മലബാർ സിമന്റ്സ്), എച്ച്.ഒ.സി.എൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.കെ. കുഞ്ഞുമോൻ (ടി.സി.സി), കുസാറ്റ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് വകുപ്പ് മുൻ മേധാവി പ്രൊഫ.സി.എ. ബാബു, ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിപ്സ് കമ്പനി മുൻ ജി.എം ഫിലിപ്പ് ജോൺ (കെൽ), പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ജോൺ എബ്രഹാം (ടെൽക് ) ടോക് എച്ച് കോളേജ് സിവിൽ എൻജിനിയറിംഗ് വകുപ്പ് മുൻ മേധാവി പ്രൊഫ. ലതികുമാരി (മലബാർ സിമന്റ്സ് ) തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ദ്ധരെയാണ് ഭരണ സമിതികളിൽ ഉൾപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |