തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ "സമാശ്വാസം" പദ്ധതി മുടങ്ങിയെന്നത് വ്യാജവാർത്തയാണെന്നും 2022-23ൽ പദ്ധതി മുഖേന 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ വിതരണം ചെയ്തതെന്നും മന്ത്രി ആർ.ബിന്ദു അറിയിച്ചു. ആവശ്യമായ രേഖകൾ സമർപ്പിച്ച അർഹരായവർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കി.
പദ്ധതി വഴി അനുവദിച്ച തുക:
സമാശ്വാസം 1 (ഡയാലിസിസ്: പ്രതിമാസം 1100 രൂപ): 1668 ഗുണഭോക്താക്കൾക്ക് 2022 നവംബർ വരെ നൽകിയത് 2.31 കോടി
സമാശ്വാസം 2 (വൃക്ക/കരൾ മാറ്റിവയ്ക്കൽ: പ്രതിമാസം 1000 രൂപ): 50 ഗുണഭോക്താക്കൾക്ക് ഈവർഷം ഫെബ്രുവരി വരെ അനുവദിച്ചത് 13.71 ലക്ഷം
സമാശ്വാസം 3 (ഹീമോഫീലിയ: പ്രതിമാസം 1000 രൂപ): 1058 ഗുണഭോക്താക്കൾക്ക് 2022 നവംബർ വരെ നൽകിയത് 1.10 കോടി
സമാശ്വാസം 4 (സിക്കിൾസെൽ അനീമിയ: പ്രതിമാസം 2000 രൂപ): 201 ഗുണഭോക്താക്കൾക്ക് 2022 ഡിസംബർ വരെ നൽകിയത് 33.90 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |