
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ആനുകൂല്യം അനുവദിച്ച് ഉത്തരവിറക്കിയെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. കേൾവി, കാഴ്ചപരിമിതിയുള്ളവരും മാനസിക വെല്ലുവിളി നേരിടുന്നവരും ശാരീരിക ഭിന്നശേഷിത്വമുള്ളവരും ഓട്ടിസം ബാധിതരും ആയവർക്കാണ് ഗ്രേസ് മാർക്ക് ലഭിക്കുക. ഇവർക്ക് സ്ഥാപനതല പരീക്ഷകളിൽ ഓരോ തിയറി പേപ്പറിനും പരമാവധി 25 ശതമാനം ഗ്രേസ് മാർക്ക് അനുവദിക്കും. ലാറ്ററൽ എൻട്രി ടെസ്റ്റ് വഴി പ്രവേശനം നേടുന്ന ഇത്രയും വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് തിയറി പേപ്പറുകളിൽ പരമാവധി 25 ശതമാനം ഗ്രേസ് മാർക്ക് അനുവദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |