SignIn
Kerala Kaumudi Online
Tuesday, 03 March 2026 4.09 AM IST

മഞ്ഞുമ്മൽ സംവിധായകനെതിരെ ലൈംഗികാതിക്രമക്കേസ്

Increase Font Size Decrease Font Size Print Page
rape-case

കൊച്ചി: സൂപ്പർഹിറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. നടിയും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ യുവതിയുടെ പരാതിയിലാണ് നടപടി.

എറണാകുളം കൊച്ചുകടവന്ത്ര പണ്ടാരച്ചിറ റോഡിന് സമീപം സംവിധായകൻ താമസിക്കുന്ന ഫ്ലാറ്റിൽ 2022 മേയിൽ അതിക്രമം നടന്നതായാണ് നടിയുടെ മൊഴി.

ചിദംബരത്തിന്റെ മുറിയിലെ കട്ടിലിൽ ഉറങ്ങുകയായിരുന്നു നടി. ഈ സമയം ചിദംബരം ദുരുദ്ദേശ്യത്തോടെ സമീപിക്കുകയും ദേഹത്ത് സ്പർശിക്കുകയും എതിർത്തപ്പോൾ അനുമതിയില്ലാതെ കെട്ടിപ്പിടിക്കുകയും ചെയ്തതായി മൊഴിയിൽ പറയുന്നു. ചിദംബരത്തിനൊപ്പം ഒരു സിനിമയിൽ നടി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

2024ൽ മഞ്ഞുമ്മൽ ബോയ്സ് പ്രദർശനത്തിന് എത്തിയപ്പോൾ സമൂഹമാദ്ധ്യമത്തിൽ ചിദംബരത്തിനെതിരെ നടി പോസ്റ്റ് ചെയ്ത ലൈംഗികാതിക്രമ പരാമർശങ്ങൾ വിവാദമായിരുന്നു. അന്ന് നടി പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. ഞായറാഴ്ചയാണ് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം തുടങ്ങി ഭാരതീയ ന്യായസംഹിതയിലെ മൂന്നു വകുപ്പുകൾ ചുമത്തിയാണ് കേസ്.

TAGS: RAPECASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.