
തിരുവനന്തപുരം:പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന റീൽ ചലഞ്ചുമായി മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ.മത്സരത്തിന്റെ ഭാഗമായി 'ശുദ്ധമായ പാൽ മിൽമ പാൽ' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മിനിറ്റിൽ കവിയാതെയുള്ള റീലുകൾ 15നു മുമ്പായി trcmpu.ads@gmail ഐഡിയിലേക്ക് അയക്കണം.തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നിരവധി സമ്മാനങ്ങളും ലഭിക്കും.മികച്ച റീലുകൾ മിൽമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രദർശിപ്പിക്കും.വിശദവിവരങ്ങൾക്ക്:www.milmatrcmpu.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |