
ചേർത്തല : ശബരിമലയിൽ നടന്നത് രാഷ്ട്രീയക്കൊള്ളയാണെന്നും ദേവസ്വം വകുപ്പുമന്ത്രി രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ അറിവോടെയാണ് അഴിമതി നടന്നത്. പിണറായി വിജയനറിയാതെ ഇതു നടക്കില്ല. രാഷ്ട്രീയ അഴിമതിയാണ് നടന്നിരിക്കുന്നത്. അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കാൻ മടിക്കാത്തവർ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകുമെന്നറിയണം. ദേവസ്വം ഭരണം ഫെഡറൽ സംവിധാനത്തിൽ കൺകറണ്ട് ലിസ്റ്റിൽപ്പെടുന്നതാണ്.അതിനാൽ സംസ്ഥാന സർക്കാർ കേന്ദ്രഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്തുമുണ്ടാകാത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ശബരിമലയിലുണ്ടായത്. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ മണിക്കൂറുകളോളം ഭക്തജനങ്ങൾ നിൽക്കേണ്ടിവന്നു. വിവിധ സർക്കാരുകൾ സംസ്ഥാനം ഭരിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമുണ്ടാകാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |