SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.11 AM IST

ജോസ് കെ. മാണി പാലായിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് റോഷി അഗസ്റ്റിൻ

Increase Font Size Decrease Font Size Print Page
p

ഇടുക്കി:കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ തന്നെ മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ.കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ എന്ന നിലയിൽ ജോസ് മത്സരിക്കുന്നുണ്ട് എന്നു പറഞ്ഞത് ശരി തന്നെയാണ്.തെറ്റുകൾ തിരുത്തി മടങ്ങി വരുമെന്ന് ചെയർമാൻ തന്നെ പാലായിൽ പ്രസംഗിച്ചതാണ്.പാർട്ടിയുടെ തീരുമാനത്തെക്കുറിച്ചാണ് ചെയർമാൻ പറഞ്ഞത്.താൻ പറഞ്ഞത് വളരെ ആലോചിച്ചാണ്.ഇനി തീരുമാനം കൈക്കൊള്ളുന്നത് പാർട്ടി ആലോചിച്ചിട്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കു.25 വർഷമായി ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി താൻ നിലകൊണ്ടു.ജോസ് കെ. മാണി മത്സരിക്കുമെന്ന് താൻ പറഞ്ഞത് ചോരത്തിളപ്പ് കൊണ്ടൊന്നുമല്ല.അനാഥത്വത്തിന്റെ വക്കിൽ നിന്ന് ഉയർന്നു വന്നതല്ല കേരള കോൺഗ്രസ്.തീരുമാനം പാർട്ടി കൈക്കൊള്ളുമെന്നു മാത്രമാണ് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞതെന്നും റോഷി അഗസ്റ്റിൻ തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

TAGS: ROSHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.