എടപ്പാൾ: കെ.എസ്.ആർ.ടി.സി ബസിലെ യാത്രയ്ക്കിടെ ഒരുകോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂന്നുപേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റുചെയ്തു. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശി ബാബു എന്നിവരെയാണ് പിടികൂടിയത്. സ്വർണാഭരണങ്ങൾ പ്രതികളിൽ നിന്ന് കണ്ടെത്തി. ബസിൽ കയറി ആഭരണങ്ങളും പഴ്സും അടക്കമുള്ളവ മോഷ്ടിക്കുന്ന സ്ഥിരം സംഘത്തിൽപ്പെട്ടവരാണെന്നാണ് നിഗമനം. ശനിയാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം. തിരൂരിലുള്ള ജുവലറിയിൽ മോഡൽ കാണിക്കുന്നതിനായി തൃശൂരിലെ സ്വർണാഭരണ നിർമ്മാണ ശാലയിലെ ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വർണാഭരണങ്ങളാണ് കുറ്റിപ്പറത്ത് നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ സംഘം ബാഗിൽ നിന്ന് കവർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |