തിരുവനന്തപുരം: പ്രധാനമന്ത്രി മത്സ്യ സമ്പദായോജനയിൽ സംസ്ഥാനത്തെ 5 ഫിഷിംഗ് ഹാർബറുകൾ നവീകരിക്കാൻ 287 കോടി രൂപ അനുവദിച്ചതായി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുതലപ്പൊഴി ഫിഷിംഗ് ഹാർബറിനുള്ള 177 കോടിക്ക് പുറമെയാണിത്.
ആലപ്പുഴയിലെ അർത്തുങ്കൽ ഹാർബർ നവീകരണത്തിന് 161 കോടി നബാർഡ് അനുവദിക്കും. 3 ശതമാനമാണ് പലിശ. എന്തൊക്കെ പദ്ധതിയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
കാസർകോട് ഫിഷിംഗ് ഹാർബറിന് 70.5 കോടി, മലപ്പുറം പൊന്നാനി ഹാർബറിന് 18.7 കോടി, കോഴിക്കോട് പുതിയാപ്പ ഹാർബറിന് 16.4 കോടി, കൊയിലാണ്ടി ഹാർബറിന് 20.9 കോടിയും അനുവദിച്ചു.
കാലാവസ്ഥ വ്യതിയാനം അതിജീവിക്കാനുള്ള പദ്ധതികൾക്കായി സംസ്ഥാനത്തെ വില്ലേജുകൾക്ക് രണ്ട് കോടി വീതം അനുവദിച്ചു. തിരുവനന്തപുരം ചിലക്കൂർ, എറണാകുളം പുതുവൈപ്പ്, ഞാറക്കൽ, ആലപ്പുഴ തോട്ടപ്പള്ളി,കൊല്ലം ഇരവിപുരം എന്നിവയ്ക്കാണ് തുക അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |