
ഗുരുവായൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്തു. പടിഞ്ഞാറെ നടയിൽ വച്ചാണ് റീൽസ് ചിത്രീകരിച്ചതെന്നാണ് ആരോപണം. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി.അരുൺകുമാർ നൽകിയ പരാതിയിലാണ് ടെമ്പിൾ പൊലീസ് കേസെടുത്തത്. ആർ.എൽ ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരെയും കേസെടുത്തു. ആരോപണം ജസ്‌ന നിഷേധിച്ചു. ജസ്‌നയ്ക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |