കൊച്ചി: നാഗ്പൂർ വനാരെൈ ഫൗണ്ടേഷന്റെ ഡോ. മോഹൻ ധരിയ രാഷ്ട്രനിർമ്മാൺ പുരസ്കാരം മെട്രോമാൻ ഇ. ശ്രീധരന്. പുരസ്കാരം 16ന് രാവിലെ 11ന് പൊന്നാനിയിലെ ശ്രീധരന്റെ വീട്ടിലെത്തി ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ഗിരീഷ് ഗാന്ധി നൽകും. സ്വാതന്ത്ര്യസമരസേനാനിയും പരിസ്ഥിതിപ്രവർത്തകനും മുൻകേന്ദ്രമന്ത്രിയും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനും അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായിരുന്നു ഡോ. മോഹൻ ധരിയ. അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്താൻ നാലു പതിറ്റാണ്ടായി നൽകുന്നതാണ് ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |