
തിരുവനന്തപുരം: ശബരിമല സ്വർണ്ണ തട്ടിപ്പ് വിഷയത്തിൽ നിയമസഭയ്ക്കുള്ളിലും സമരം കടുപ്പിച്ച് പ്രതിപക്ഷം. എസ്.ഐ.ടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നാരോപിച്ച് എം.എൽ.എമാരായ സി.ആർ.മഹേഷും നജീബ് കാന്തപുരവും നിയമസഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങി. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സഭാ കവാടത്തിലെ സമരപ്രഖ്യാപനം നടത്തിയത്. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മർദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മുകളിൽ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടാണ് സത്യഗ്രഹം . സഭാ നടപടികളോട് സഹകരിച്ച് കൊണ്ടുതന്നെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
