ആലപ്പുഴ: കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടു മണിക്കൂറുകൊണ്ട് എത്തുന്ന സൗകര്യമാണ് വേണ്ടതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതിനായി, അതിവേഗ ട്രെയിനിന്റെ വേഗം 200 കി.മീ. പോരാ, 400 കിലാേമീറ്റർ വേഗതയെങ്കിലും വേണം. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനമെന്ന് പറയുമ്പോൾ കേരളത്തിൽ മാത്രമാണ് പരിസ്ഥിതി പ്രശ്നം ഉയർന്നു വരുന്നത്. വികസനം ഉയർത്തുമ്പോൾ ആക്രമിക്കാൻ ശ്രമിക്കുന്ന സമീപനവും ശരിയല്ല. കാലത്തിനൊത്ത വികസനം ന്യായമായ ആവശ്യമാണ്. നല്ല പദ്ധതികൾ വന്നാലേ നാട് വികസിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |