കൊച്ചി: സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ ആനി ശിവയെ അവഹേളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അഡ്വ. സംഗീത ലക്ഷ്മണയ്ക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ജീവിതസാഹചര്യങ്ങളെ വെല്ലുവിളികളോടെ നേരിട്ട് എസ്.ഐയായി നിയമനം നേടിയ ആനി ശിവയെക്കുറിച്ച് മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ ഫേസ്ബുക്കിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങളിൽ പലരും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അഭിഭാഷകനായ അഡോഫിൻ മാമച്ചൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സെൻട്രൽ പൊലീസ് സ്റ്റേഷനെതിരെയും സംഗീത പരമാർശം നടത്തിയിട്ടുണ്ട്. മുൻ ഐ.ജി. ലക്ഷ്മണയുടെ മകളാണ് സംഗീത ലക്ഷ്മണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |