തിരുവനന്തപുരം: സർക്കാർ കരാറുകാരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ 11 അംഗ സമിതിയെ സർക്കാർ നിയോഗിച്ചു. പി.ഡബ്ളിയു.ഡി സെക്രട്ടറി സമിതിയുടെ ചെയർമാനും റോഡ്സ് ചീഫ് എൻജിനിയർ കൺവീനറുമാണ്. പി.ഡബ്ളിയു.ഡി (ബിൽഡിംഗ്സ്) ചീഫ് എൻജിനീയർ, ദേശീയപാത ചീഫ് എൻജിനിയർ, ചീഫ് എൻജിനിയർ (ബ്രിഡ്ജസ്), കെ.എസ്.ടി.പി ചീഫ് എൻജിനിയർ, കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടർ, കെ.ജെ. വർഗീസ് (ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ),വർഗീസ് കണ്ണമ്പള്ളി (ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ), ടി.പോൾ (ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ), സണ്ണി ചെന്നിക്കര (ആൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ആറ് മാസത്തിലൊരിക്കൽ സമിതി യോഗം ചേരും. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക, കോൺട്രാക്ടർമാരുടെ പരാതികൾക്ക് പരിഹാരം കാണുക തുടങ്ങിയവയാണ് സമിതിയുടെ ഉത്തരവാദിത്തങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |