
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിക്കും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്ക്രൈബ് (സഹായി) ആയുള്ള കുട്ടികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യു.ഐ.പി) യോഗത്തിൽ തീരുമാനം. എട്ട്, ഒമ്പത് ക്ലാസുകളിലെ 6, 10, 27 ദിവസങ്ങളിലെ പരീക്ഷ യഥാക്രമം 7,28,31 ദിവസങ്ങളിൽ നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്ക്രൈബ് ആകുന്നത് എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളാണ്.
ഗൾഫിലെ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റി
ന്യൂഡൽഹി: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ പരീക്ഷാ കേന്ദ്രങ്ങളിൽ മാർച്ച് 5ന് നടത്താനിരുന്ന സി.ബി.എസ്.ഇ 10, 12 ബോർഡ് പരീക്ഷകൾ മാറ്റി. മാർച്ച് 7 മുതൽ നടക്കുന്ന പരീക്ഷകളുടെ കാര്യം 5ന് തീരുമാനിക്കും. വിദ്യാർത്ഥികൾ പരീക്ഷാ വിവരങ്ങൾക്കായി സ്കൂളുകളുമായി ബന്ധപ്പെടാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും സി.ബി.എസ്.ഇ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |