
കോഴിക്കോട്: സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സംസ്ഥാന പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. നിലവിൽ സസ്‌പെൻഷനിലാണ്. കോഴിക്കോട് സ്വദേശിയാണ്. പത്തനംതിട്ട ആറന്മുള സ്റ്റേഷനിൽ ജോലി ചെയ്യവേ നിരന്തരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടൽ. പത്തനംതിട്ട എസ്‌പിയുടേതാണ് നടപടി.
പൊലീസിനെ ഉന്നതരെയും പൊലീസ് സംവിധാനത്തെയും നിരന്തരം വിമർശിച്ചിരുന്നു. മുപ്പതോളം തവണ അച്ചടക്ക നടപടികൾക്ക് വിധേയനായി. ഏറെ നാളായി സസ്‌പെൻഷനിലായിരുന്നു. അതേസമയം, നടപടിയിൽ ഡിഐജിക്ക് അപ്പീൽ നൽകുമെന്നും ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഉമേഷ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |