തിരുവനന്തപുരം : അമേരിക്കയിലെ ടെക്സാസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക സംരംഭകത്വ കമ്പനിയായ ബ്രിഡ്ജ് 360 ഡയറക്ടറായി വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ.ടി.പി.സേതുമാധവനെ നിയമിച്ചു.ബംഗളൂരുവിലെ ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡോ.സേതുമാധവൻ വെറ്ററിനറി സർവകലാശാല ഡയറക്ടർ,യു.എൽ.സി.എസ് വിദ്യാഭ്യാസ ഡയറക്ടർ,മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.ലോക ബാങ്ക് കൺസൾട്ടന്റും,കോളമിസ്റ്റുമാണ്.മലയാളത്തിലും ഇംഗ്ലീഷിലുമായി 42ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഡ്യൂസ്‌റ്റാർട്ടപ്പ് നെക്സ്റ്റ് എഡു,സ്കിൽ ഫാവ്‌സ് സ്ഥാപകനുമാണ്.അമേരിക്കൻ സർവകലാശാലകളിലും,കോളേജുകളിലും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളോടെ സൗജന്യമായി പ്രവേശനവും വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ട് അഡ്മിഷൻ ലഭിക്കുന്നതോടൊപ്പം, പാർട്ട് ടൈം തൊഴിലിനുള്ള അവസരവും ബ്രിഡ്‌ജ് 360 ഉറപ്പുവരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |