പാലക്കാട്: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ഷാജ് കിരൺ 164 വകുപ്പ് പ്രകാരം രഹസ്യമൊഴി നൽകിയത്. സർക്കാരിനെതിരായ ഗൂഢാലോചന കേസിൽ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് രഹസ്യമൊഴി നൽകിയത്. സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജി തെറ്റിധരിപ്പിക്കുന്നതാണെന്നും സ്വപ്നയുടെ കള്ളത്തരങ്ങൾ വെളിവാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും ഷാജ് കിരൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |