തിരുവനന്തപുരം: തൊഴിലാളി ദ്രോഹത്തിൽ മോദി - പിണറായി സർക്കാരുകൾ ഒരു പോലെയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ പറഞ്ഞു. യു.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാരിന്റെ അഴിമതി മൂടിവയ്ക്കാനുള്ള ട്രേഡ് യൂണിയനുകളുടെ അവിശുദ്ധ കൂട്ടുകെട്ടിനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ആർ. എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.
യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. വിജയൻ, വി. ശ്രീകുമാരൻ നായർ, കെ. ജയകുമാർ, കെ. ചന്ദ്രബാബു, കെ.എസ്. വേണുഗോപാൽ, സജി ഡി. ആനന്ദ്, ഇടവനശ്ശേരി സുരേന്ദ്രൻ, തോമസ് ജോസഫ് , പി.ജി. പ്രസന്നകുമാർ, കെ.എസ്. സനൽ കുമാർ, അഡ്വ. ബി. രാജശേഖരൻ ഇറവൂർ പ്രസന്നകുമാർ, ഡോ. കെ. ബിന്നി, കെ.ജി. സുരേഷ് ബാബു, ജി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |